Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Votes Against Goverment

സ​​ര്‍ക്കാ​​ര്‍ വി​​രു​​ദ്ധ വോ​​ട്ടു​​ക​​ള്‍ ബി​​ജെ​​പി​​ക്ക് ന​​ല്‍ക​​രു​​ത്: ശ​​ശി ത​​രൂ​​ര്‍ എം​​പി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ട​​തു സ​​ര്‍ക്കാ​​ര്‍ വി​​രു​​ദ്ധ വോ​​ട്ടു​​ക​​ള്‍ ബി​​ജെ​​പി​​ക്ക് ന​​ല്‍കി​​യ​​തു​​കൊ​​ണ്ട് ഒ​​രു പ്ര​​യോ​​ജ​​ന​​വു​​മി​​ല്ലെ​​ന്ന് കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ര്‍ത്ത​​ക സ​​മി​​തി അം​​ഗം ശ​​ശി ത​​രൂ​​ര്‍ എം​​പി. മാ​​റ്റ​​ത്തി​​നാ​​ണ് ജ​​ന​​ങ്ങ​​ള്‍ വോ​​ട്ടു​​ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ല്‍ അ​​ത് എ​​ത്തേ​​ണ്ട​​ത് യു​​ഡി​​എ​​ഫി​​ലേ​​ക്കാ​​ണ്. ബി​​ജെ​​പി​​ക്കു​​പോ​​ലും അ​​മി​​ത വി​​ജ​​യ പ്ര​​തീ​​ക്ഷ​​യി​​ല്ല.

പി​​ന്നെ എ​​ന്തു​​മാ​​റ്റ​​മാ​​ണ് അ​​വ​​ര്‍ക്ക് കൊ​​ണ്ടു​​വ​​രാ​​ന്‍ സാ​​ധി​​ക്കു​​ക. കേ​​ന്ദ്ര​​ത്തി​​ല്‍ അ​​ധി​​കാ​​ര​​മു​​ള്ള​​തി​​നാ​​ല്‍ പ​​ണം വാ​​രി​​യെ​​റി​​ഞ്ഞ് പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ട്. ഇ​​തൊ​​ന്നും കേ​​ര​​ള​​ത്തി​​ല്‍ ചെ​​ല​​വാ​​കാ​​ന്‍ പോ​​കു​​ന്നി​​ല്ല. നേ​​മം, ക​​ഴ​​ക്കൂ​​ട്ടം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ത്രി​​കോ​​ണ മ​​ത്സ​​രം പു​​തു​​മ​​യു​​ള്ള കാ​​ര്യ​​മ​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ല്‍ ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​രം ശ​​ക്ത​​മാ​​ണ്. ചെ​​റു​​പ്പ​​ക്കാ​​ര്‍ രാ​​ഷ്‌​​ട്രീ​​യ ഭേ​​ദ​​മി​​ല്ലാ​​തെ യു​​ഡി​​എ​​ഫി​​നൊ​​പ്പം അ​​ണി​​ചേ​​രു​​ക​​യാ​​ണ്. അ​​ഞ്ച് ​വ​​ര്‍ഷ​​ത്തെ നേ​​ട്ട​​മെ​​ന്ന പേ​​രി​​ല്‍ എ​​ല്‍ഡി​​എ​​ഫ് 10 വ​​ര്‍ഷ​​ത്തെ പ്രോ​​ഗ്ര​​സ് റി​​പ്പോ​​ര്‍ട്ട് വ​​യ്ക്കു​​മ്പോ​​ഴും ഉ​​മ്മ​​ന്‍ചാ​​ണ്ടി സ​​ര്‍ക്കാ​​രി​​ന്‍റെ നേ​​ട്ട​​ത്തി​​ന്‍റെ അ​​ടു​​ത്തു​​പോ​​ലും എ​​ത്താ​​ന്‍ അ​​വ​​ര്‍ക്ക് സാ​​ധി​​ച്ചി​​ട്ടി​​ല്ല. വി​​ഴി​​ഞ്ഞം, നാ​​ഷ​​ണ​​ല്‍ ഹൈ​​വേ വി​​ക​​സ​​നം, ഗെ​​യി​​ല്‍ പൈ​​പ്പ് ലൈ​​ന്‍ തു​​ട​​ങ്ങി​​യ ഒ​​ന്നി​​ലും എ​​ല്‍ഡി​​എ​​ഫി​​ന് ഭ​​ര​​ണ​​നേ​​ട്ടം അ​​വ​​കാ​​ശ​​പ്പെ​​ടാ​​നി​​ല്ല.

വി​​ക​​സ​​നം ആ​​രു ന​​ട​​ത്തി​​യാ​​ലും അ​​തു ജ​​ന​​ങ്ങ​​ള്‍ക്ക് വേ​​ണ്ടി​​യു​​ള്ള​​താ​​ണ്. വേ​​ള്‍ഡ് സ്റ്റാ​​ര്‍ട്ട​​പ്പ് റി​​പ്പോ​​ര്‍ട്ടി​​ല്‍ എ​​ല്‍ഡി​​എ​​ഫ് ന​​ല്‍കി​​യ​​ത് സ​​ര്‍ക്കാ​​രി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ മാ​​ത്ര​​മാ​​ണെ​​ന്ന് പി​​ന്നീ​​ടാ​​ണ് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

ഇ​​ക്കാ​​ര്യം ബോ​​ധ്യ​​പ്പെ​​ട്ട​​പ്പോ​​ള്‍ മു​​മ്പ് ഇ​​ട​​തു സ​​ര്‍ക്കാ​​രി​​ന് പി​​ന്തു​​ണ​​ച്ച് എ​​ഴു​​തി​​യ ലേ​​ഖ​​ന​​ത്തി​​ല്‍നി​​ന്നും താ​​ന്‍ പി​​ന്നോ​​ട്ടു പോ​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Latest News

Corehub Up